കൊച്ചി : കാസർകോട് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ എന്നും നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് പൊലീസിനെ ഓർമിപ്പിച്ചു. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച് .
26 ദിവസം മുൻപ് കാണാതായ 15-കാരിയേയും അയൽവാസിയായ 42കാരനെയും ഒരേ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം