Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeEducationഹയർസെക്കണ്ടറി (വൊക്കേഷണൽ)...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം : അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളാണ് ഈ വർഷം നടത്തപ്പെടുന്നത്. പ്രസ്തുത കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ അംഗീകാരമുള്ള എൻ.എസ്.ക്യൂ.എഫ് സർട്ടിഫിക്കറ്റും ലഭിക്കും.

എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 20 വരെ http://admission.vhseportal.kerala.gov.in, www.vhscap.kerala.gov.in എന്നീ സൈറ്റുകളിൽ ഓൺലൈനായി സമർപ്പിക്കാം. അഡ്മിഷൻ നടപടികൾ, കോഴ്സുകളെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്.പരീക്ഷ കഴിഞ്ഞിറങ്ങിയ മലപ്പുറംഎ.വി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ...

പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി കോശി ആകും

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ രാജി വെച്ച ഒഴിവിൽ റൂബി കോശി പ്രസിഡൻ്റാകും.  ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ  ധാരണപ്രകാരം ആണ് അനിതാ അനിൽകുമാറിൻ്റെ രാജി. പല പഞ്ചായത്തുകളിലും...
- Advertisment -

Most Popular

- Advertisement -