Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈനിൽ ഹോം ഹെൽത്ത് കെയർ പരിപാടിക്ക് തുടക്കമായി

അടൂർ:  ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ച ‘ഹോം ഹെൽത്ത് കെയർ പരിപാടി”യുടെ  ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ് നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

പ്രായമായവർക്കും ആശുപത്രിയിലെത്തി ചികിത്സ നടത്തുന്നതിന് ശാരീരികമായി കഴിയാത്തവർക്കും ഭവനത്തിലെത്തി തുടർച്ചയായ പരിചരണം നൽകുകയെന്നത് വളരെ നല്ല കാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു. കേരളത്തിൽ വളരെയേറെ വൃദ്ധ സദനങ്ങൾ ഉള്ള പ്രദേശമാണ് പത്തനംതിട്ടയെന്നും വിദേശത്തും മറ്റുമുള്ളവരുടെ മാതാപിതാക്കൾക്ക് അവരുടെ വീടുകളിലേക്കെത്തി ആശുപത്രി സേവനം നല്കാനാകുന്നത് പ്രത്യേകിച്ചും വളരെ അനുഗ്രഹപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റവ. വർഗീസ് ജോൺ, റവ. സി ജോസഫ്, പ്രൊഫ. ഡോ. കേശവ മോഹൻ, ഡോ സിറിയക് പാപ്പച്ചൻ, ഡോ രാംകുമാർ, ഡോ. നന്ദിനി പ്രിയങ്ക ബി സിഇഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിച്ചു. ഹോം കെയർ മാനേജർ സജിത ജോർജ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

അടൂരിലും 15 കിലോമീറ്റർ ചുറ്റളവിലും താമസിക്കുന്നവർക്ക്  ഡോക്ടറും നേഴ്സും അടങ്ങുന്ന ടീമിന്റെ പരിചരണം ലഭിക്കത്തക്ക രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭവനസന്ദർശനം, അടിസ്ഥാന ചികിത്സാനടപടികൾ,  ഫിസിയോതെറാപ്പി ചികിത്സ, രക്ത പരിശോധന മറ്റു ലാബ് സൗകര്യങ്ങൾ, അത്യാവശ്യം വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുക തുടങ്ങിയുള്ള സേവനങ്ങളാണ് ഹോം കെയർ സൗകര്യത്തിലൂടെ ലഭിക്കുക.

ചികിത്സക്ക് മാസ – വർഷ അടിസ്ഥാനത്തിൽ പാക്കേജിന്  രൂപം നൽകിയിട്ടുണ്ട്. പരിചരണം ആവശ്യമുള്ളവർക്ക് 9188619314 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പുതുക്കുറിച്ചി തീരത്താണ് മൃതദേഹം  കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആയിരുന്നു മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ കാണാതായത്....

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു.പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് മരിച്ചത്. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്‌ക്കിടെ കുടലിന് മുറിവേൽക്കുകയും തുടർന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണമെന്ന്...
- Advertisment -

Most Popular

- Advertisement -