Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുനെല്‍വേലിയില്‍ ആശുപത്രി...

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയ സംഭവം : രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം : കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തു.മായാണ്ടി, മനോഹരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാലിന്യം എത്തിച്ചതിന് ഉത്തരവാദികളായ ഏജൻ്റുമാരാണ് പ്രതികളെന്നും ലക്ഷങ്ങള്‍ കമ്മിഷന്‍ വാങ്ങിയാണ് മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ തള്ളിയതെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്നും ബയോ മെഡിക്കൽ മാലിന്യം കൊണ്ടുവന്ന് തളളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലം പര്യടനം

ചെങ്ങന്നൂർ: എൻഡിഎ മാവേലിക്കര ലോകസഭ മണ്ഡലം സ്ഥാനാർത്ഥി ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി.രാവിലെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ആരംഭിച്ചു. തിരുവൻവണ്ടൂരിലെ വ്യാപാരി വ്യവസായികളെ സമ്പർക്കം നടത്തി. ഇരമല്ലിക്കര...

കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം  നിർത്തി വച്ചു: വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം

പത്തനംതിട്ട : അച്ചൻ കോവിലാറ്റിൽ കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം ജല അതോറിറ്റി നിർത്തിവച്ചു. ആറ്റിലെ വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം ഉയർന്നതിനെ തുടർന്നാണിത്. ആറ്റിൽ നിന്ന് മീൻ പിടുത്തത്തിനായി ആരോ...
- Advertisment -

Most Popular

- Advertisement -