തിരുവനന്തപുരം : നവവധുവിനെ മർദിച്ച് വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ച കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍.ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്.ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ഭാര്യ ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീന്‍(22) ചികിത്സയിലാണ്.
ജനുവരി 25നായിരുന്നു വിവാഹം .കഴിഞ്ഞ 17ന് അറഫ മൊബൈൽ ഫോണിൽ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു.ഇതിൽ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി.അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാൽമുട്ടിനും ഗുരുതര പരുക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.






