Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഇടുക്കി, ചെറുതോണി...

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

തിരുവനന്തപുരം : ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.

ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന്  നിർദേശമുണ്ട് .ഡാമിലും പരിസര പ്രദേശങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ  ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കോന്നി : സുഹൃത്തുക്കൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കലഞ്ഞൂർ ഇടത്തറ കൃഷ്ണവിലാസത്തിൽ സജീവിൻ്റെയും പ്രസീദയുടെയും മകൻ വിനായക് (15) ആണ് മരിച്ചത്. ഇന്ന് 3 മണിയ്ക്കായിരുന്നു സംഭവം. കോന്നിയിലെ ബന്ധു വീട്ടിൽ...

മലപ്പുറത്തെ നവവധുവിന്റെ ആത്മഹത്യ : ഭർത്താവ് പിടിയിൽ

മലപ്പുറം : നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭർത്താവ് പിടിയിൽ .കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് ആണ്‌ പോലീസ് പിടിയിലായത്.കണ്ണൂർ വിമാനത്താവളത്തിൽ...
- Advertisment -

Most Popular

- Advertisement -