Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസുപ്രീംകോടതി ഭരണഘടനാ...

സുപ്രീംകോടതി ഭരണഘടനാ ബഞ്ച് സാധുവായി പ്രഖ്യാപിച്ചതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ല –  റിട്ട. ജസ്റ്റിസ്‌  ബി. കമാൽ പാഷ

കോട്ടയം :  മലങ്കര സഭയുടെ 1934- ലെ ഭരണഘടന, 1995 – ലെയും 2017- ലെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ച്  സാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ലായെന്ന് റിട്ട. ജസ്റ്റിസ്‌  ബി. കമാൽ പാഷ പറഞ്ഞു. ഓർത്തഡോക്സ് സഭ അൽമായ വേദിയുടെ സെമിനാർ കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി  വിധിത്തീർപ്പ് പൂർണ്ണമായും ആ കേസിലെ വിധിന്യായത്തിനനുസൃതമാണ്. വിധി തീർപ്പും, വിധിന്യായവും  തമ്മിൽ ഭിന്നതയില്ല. കാനോനിക  നിയമപ്രകാരം  പള്ളികളും. വസ്തുവകകളും, മുതലുകളും  ഒരു ട്രസ്റ്റിന്റെ  കീഴിലാണെന്ന് സുപ്രീം കോടതി  വ്യക്തമായി വിധി കല്പിച്ചിട്ടുണ്ട്.

ഒരു സഭയിലെ രണ്ടു വിഭാഗങ്ങളായി  നിൽക്കുന്ന, ഇരുവിഭാഗത്തിലും ഉള്ളവർ മതേതരത്വം മുറുകെ പിടിച്ച് വിട്ടുവീഴ്ചകൾ  ചെയ്ത് അനുരഞ്ജനത്തിൽ  കൂടി പരിഹാരം കാണേണ്ട ഒരു വിഷയമാണ് മലങ്കര സഭാ പ്രശ്നം. ഇന്ന് യുവജനങ്ങളും അൽമായരും,  അനുരഞ്ജനത്തിനും സമവായത്തിനും മുൻതൂക്കം നൽകി ഒറ്റസഭയായി തീരണമെന്നാണ് ആഗ്രഹിക്കുന്നത് . ശക്തി വേണമെങ്കിൽ  ഒന്നിച്ചു നിൽക്കണം. ഇന്ത്യയിലെ ട്രേഡ്  യൂണിയനുകൾ  ഒന്നിച്ചു നിന്ന്പ്ര വർത്തിക്കുമ്പോൾ ശക്തിയുള്ളവരായി തീരുകയാണ്. ഒരേ വിശ്വാസമുള്ളവരെ കേരള സർക്കാർ  ശരിയായ  രീതിയിൽ  മദ്ധ്യസ്ഥത വഹിച്ചു മലങ്കര സഭാ പ്രശ്നത്തിനു പരിഹാരം കാണണമെന്ന്  ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു.

ഓർത്തഡോക്സ് സഭ അൽമായ വേദി പ്രസിഡന്റ്‌  സുനിൽ. സി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡോ. തോമസ് മാർ അത്താനാസിയോസ്  മുഖ്യസന്ദേശം നൽകി. മലങ്കര സഭാ നടത്തിപ്പിൽ അൽമായ സമൂഹത്തിന് കാര്യമായ പങ്കാളിത്തം സഭാ ഭരണഘടന  നൽകുന്നുണ്ടന്നും പക്ഷേ സമീപകാലത്ത് സഭയുടെ പ്രവർത്തന  ചരിത്രത്തിൽ അൽമായരുടെ പങ്കാളിത്തം കുറഞ്ഞു വരികയാണെന്നും  ഇതിന് മാറ്റം വരുത്തേണ്ട വിഷയം സഭാ നേതൃത്വം ഗൗരവത്തോടെ കാണണമെന്നും  ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

യോഗത്തിൽ മുൻ  വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ,  ഫാ. ഡോ. എം. ഒ. ജോൺ, ഡോ. റോബിൻ. പി. മാത്യു, ജോർജ് പൗലോസ്, സന്തോഷ്‌. എം. സാം, സാബു വറുഗീസ്  വടകര, ജെയിംസ് പാമ്പാടി, സന്തോഷ്‌ ജോർജ് മൂലയിൽ  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം : വേനൽക്കാലത്ത് വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി,ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ...

പി ആർ ഡി എസ് ഭക്തിഘോഷയാത്ര:  ഗതാഗതക്രമീകരണം ഇന്ന്

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻെറ 147-മത് ജന്മദിനാ ഘോഷത്തോട് അനുബന്ധിച്ച് ഇന്ന് (16) വൈകിട്ട് 5 മണി മുതൽ തിരുവല്ല - പത്തനംതിട്ട, തിരുവല്ല-റാന്നി റോഡുകളിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തിരുവല്ല ഭാഗത്തു നിന്ന്...
- Advertisment -

Most Popular

- Advertisement -