Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅധ്യാപികയെ മർദ്ദിച്ച...

അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ  പൊലീസ്  കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട : മലയാലപ്പുഴയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ മലയാലപ്പുഴ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു

ബുധനാഴ്ച വൈകിട്ട് 3.30 നാണ് സംഭവം നടന്നത്. കോഴിക്കുന്നത്ത് കെഎച്ച്എം എൽപിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി. സംഭവത്തിൽ പ്രദേശവാസിയായ വിഷ്‌ണു (32) വിനെ ആണ് കസ്റ്റഡിയിൽ എടുത്തതായി മലയാലപ്പുഴ പൊലിസ് അറിയിച്ചത്.

സ്‌കൂളിൽ പിടിഎ യോഗത്തിനിടെ അസഭ്യവർഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങൾ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. നിർബന്ധപൂർവം ക്ലാസ് മുറിയിൽ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയിൽ പറയുന്നു.

സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭർത്താവിനെയും ഇയാൾ മർദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഇയാൾ എന്തു കാരണത്താലാണ് അധ്യാപികയെ മർദ്ദിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് മലയാലപ്പുഴ പോലീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിമിഷ പ്രിയയുടെ മോചനം : അവസാനവട്ട ചർച്ചകൾ ഇന്നും തുടരും ; സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും

പാലക്കാട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങൾ തുടരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായുള്ള ചർച്ചകൾ...

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്

തിരുവനന്തപുരം : കേരള സർക്കാരിന്റെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക് ഗോര്‍ക്കി ഭവനില്‍ നടക്കും .25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക്...
- Advertisment -

Most Popular

- Advertisement -