തിരുവനന്തപുരം : പാലോട് ഭർതൃവീട്ടിൽ ആത്‍മഹത്യചെയ്ത ഇന്ദുജയുടെ മരണത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇരുവരുടെയും ശാരീരിക ,മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നുന്നത്.
സുഹൃത്ത് അജാസാണ് ഇന്ദുജയെ മർദിച്ചതെന്നാണ് അഭിജിത്തിന്റെ മൊഴി. മരണത്തിന് രണ്ടു ദിവസം മുന്‍പ് കാറിൽവച്ചായിരുന്നു അജാസ് മർദിച്ചത്. ഇന്ദുജയുടെ ഫോണിൽ അവസാനമായി വിളിച്ചത് അജാസാണെന്നും കോൾ കട്ടാക്കിയ ഉടൻ യുവതി ജീവനൊടുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. നാല് മാസം മുമ്പാണ് ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അഭിജിത്ത് വിവാഹം കഴിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.