Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോര്‍മുസ് കടലിടുക്കില്‍...

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍. ഇതോടെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഏത് യുദ്ധകാലാവസ്ഥയിലും കൃത്യമായി സംരക്ഷിക്കുന്ന നായകനായി പ്രധാനമന്ത്രി മാറുകയാണ്. മോദിയുടെ ഈ നയതന്ത്രം മനസ്സിലാവാതെ കുഴങ്ങുകയാണ് ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍.

കഴിഞ്ഞ ദിവസം ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് എണ്ണക്കപ്പലുകളെ ഹോര്‍മുസ് കടലിടുക്ക് വഴി ഇറാന്‍ കടത്തിവിട്ടിരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ അകമ്പടിയോടെ ഈ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് അടുത്ത ദിവസമെത്തും. ഇതില്‍
ശിവാലിക് മുംബൈ തുറമുഖത്ത് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ മറ്റ് 28 എണ്ണക്കപ്പലുകളെക്കൂടി കടത്തിവിടാമെന്ന് ഇറാന്‍ സമ്മതിച്ചിരിക്കുന്നത്. യുഎസും അതിന്റെ സഖ്യകക്ഷികളായ രാജ്യങ്ങളും ഒഴികെയുള്ള മറ്റ് ഏല്ലാ രാജ്യങ്ങളുടേയും എണ്ണ ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിടാന്‍ അനുവദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനം യുഎസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

അതേ സമയം ഹോര്‍മുസിലെ ഇറാന്റെ ആധിപത്യം തകര്‍ക്കാന്‍ മറ്റ് രാജ്യങ്ങള്‍ സഹകരിക്കണമെന്ന അമേരിക്കയുടെ ആവശ്യം പല സഖ്യരാജ്യങ്ങളും തള്ളിയതും അമേരിക്കയ്‌ക്ക് കനത്ത തിരിച്ചടിയായി. സ്പെയിന്‍ യുദ്ധക്കപ്പലുകളോ യുദ്ധവിമാനങ്ങളോ ഹോര്‍മുസ് കടലിടുക്കിലേക്ക് അയയ്‌ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകത്തിലെ അഞ്ചില്‍ ഒന്ന് എണ്ണക്കപ്പലുകളും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്കയോ അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളോ കപ്പലുകള്‍ കടത്തിവിടാന്‍ അനുവദിച്ചാല്‍ കത്തിച്ചുകളയുമെന്ന പ്രഖ്യാപനമാണ് ഇറാന്‍ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം അയുദ്ധ് പ്രവർത്തക ഏകദിന ശിബിരം  യുവജനസംഗമം  സംഘടിപ്പിച്ചു

തിരുവല്ല: അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം അയുദ്ധ് പ്രവർത്തക ഏകദിന ശിബിരം  യുവജനസംഗമം  സംഘടിപ്പിച്ചു . മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാ മൃതപ്രാണായുടെ അദ്ധ്യക്ഷതയിൽ നടന്ന ശിബിരം ഡോ...

Kerala Lotteries Results 12-01-2026 Bhagyathara BT-37

1st Prize : ₹1,00,00,000/- BF 754024 Consolation Prize ₹5,000/- BA 754024 BB 754024 BC 754024 BD 754024 BE 754024 BG 754024 BH 754024 BJ 754024 BK 754024...
- Advertisment -

Most Popular

- Advertisement -