Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsതന്ത്രിക്ക് വാജി...

തന്ത്രിക്ക് വാജി വാഹനം നൽകിയത് ആചാരം:  മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

പത്തനംതിട്ട: തന്ത്രിക്ക് വാജി വാഹനം നൽകിയത് ഒരു ആചാരമാണ്, അത് അനുസരിച്ചാണ് നൽകിയതെന്ന് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ. ഞങ്ങൾക്ക് മുൻപുള്ള ബോർഡാണ് കൊടിമരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞങ്ങൾ വന്നതിന് ശേഷം സ്‌പോൺസറെ കണ്ടെത്തി.ഫെലിക്സ് ഗ്രൂപ്പാണ് തയാറാക്കിയതെന്നും അജയ് തറയിൽ പറഞ്ഞു.

2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ് തറയിൽ.

തന്ത്രിക്കാണ് വാജിവാഹനത്തിന്റെ അവകാശമെന്ന് പ്രസിഡൻ്റാണ് പറഞ്ഞത്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോഴാണ് വാജി വാഹനം തന്ത്രിക്ക് നൽകിയത്. സ്വർണ്ണം പൂശിയ പറകൾ, അഷ്ടദിക് പാലകർ, അടക്കം പഴയ കൊടിമരത്തിന്റെ എല്ലാഭാഗങ്ങളും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് മഹസർ തയ്യാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സ്ട്രോങ്ങ് റൂമിൽ അവയെല്ലാം ഇപ്പോൾ ഉണ്ടോയെന്ന് തനിക്കറിയില്ല. കൊടിമരത്തിന് സ്വർണ്ണം സ്പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്സ് ഗ്രൂപ്പാണ്. ദേവസ്വം മാന്വവൽ അനുസരിച്ചായിരുന്നു നിര്‍മാണമെന്നും അജയ് തറയിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നല്ല സമൂഹ സൃഷ്ടി വൈ.എം.സി.എ യുടെ ലക്ഷ്യം : പരിശുദ്ധ കാതോലിക്ക ബാവ

തിരുവല്ല : മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാനസിക അവസ്ഥയിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വലിയ പ്രവർത്തനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും   മാലിന്യ വസ്തുക്കൾ മൂലം അന്തരീക്ഷം മലിനമാക്കി പ്രകൃതിയെ നശിപ്പിക്കുന്ന സാഹചര്യത്തിൽ നിന്ന്...

ആഗോള അയ്യപ്പ സംഗമം : ഒരുക്കങ്ങൾ പൂർത്തിയായി ; ഏ​ഴു ​കോ​ടി​​ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കുന്നു: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

പ​ത്ത​നം​തി​ട്ട : ശ​നി​യാ​ഴ്ച പ​മ്പ​യി​ൽ ന​ട​ക്കു​ന്ന ആഗോള അയ്യപ്പ സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂർത്തി​യാ​യെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ  അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ന്​ ഏ​ഴു ​കോ​ടി​യാ​ണ്​ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​ത്​ മു​ഴു​വ​ൻ സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​കും ക​ണ്ടെ​ത്തു​ക​യെ​ന്നും...
- Advertisment -

Most Popular

- Advertisement -