Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശ്വാസങ്ങൾ സ്വീകാര്യമാണെന്ന്...

വിശ്വാസങ്ങൾ സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് – സി.രാധാകൃഷ്ണൻ

ചങ്ങനാശ്ശേരി: എല്ലാ വിശ്വാസങ്ങളും സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് ഇതിന് മാറ്റം വരെണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. എൻ.എസ്.എസ്. ഹിന്ദുകോളേജ് പ്രിൻസിപ്പാളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ മകളുമായ ഡോ.എസ്.സുജാത രചിച്ച ”മന്നത്ത് പത്മനാഭൻ വിഷൻ ഓഫ് ഹിന്ദുയിസം” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകത്തിന്റെ ആദ്യപ്രതി സി.രാധാകൃഷ്ണൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ചടങ്ങിൽ അധ്യക്ഷനായി. എൻ.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ, നായകസഭാംഗം പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, ഡോ.എസ്.സുജാത എന്നിവർ സംസാരിച്ചു. നായർ സർവ്വീസ് സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിന്ദു പത്മനാഭൻ കൊലപാതക കേസ് : സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തി

ആലപ്പുഴ : ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതായി പോലീസ് .ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ഏറ്റുമാനൂർ...

തദ്ദേശ വാർഡ് പുനർനിർണയം:ഓർഡിനൻസ് മടക്കി ​ഗവർണർ

തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസുകൾ ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു.പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോ​ഗം...
- Advertisment -

Most Popular

- Advertisement -