കോഴിക്കോട് : ശനിയാഴ്ച അന്തരിച്ച കാനത്തിൽ ജമീല എംഎല്‍എയുടെ കബറടക്കം ഇന്ന് .വെെകിട്ട് അഞ്ചിന് അത്തോളി കുനിയിൽ കടവ് ജുമ മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കം.രാവിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ച മൃതദേഹം പതിനൊന്നോടെ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് പോകും. കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ച കഴിഞ്ഞ് തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും.






