പത്തനംതിട്ട : ജവാഹർ ബാൽ മഞ്ച് നടത്തിയ ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ ജില്ലാ തല ചിത്രരചനാ മത്സരം കെ. പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.വാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ. ജി.റെജി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോർഡിനേറ്റർ രാജാജിനഗർ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.
ജെ.ബി.എം.സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി. ആർ.ജോയി വരകളും വർണ്ണങ്ങളും ക്ലാസ്സ് എടുത്തു.ഡി.സി.സി.ജനറൽ സെക്രട്ടറി ശാമുവേൽ കിഴക്കുപുറം,ബാൽ മഞ്ച് ജില്ലാ കോർഡിനേറ്ററൻമാരായ മുഹമ്മദ് സാദിക് എസ്,സുഗതകുമാരി എം. ജി.,എബ്രഹാം എം. ജി.,ചേതൻ കൈമൾ മoത്തിൽ, ഫാത്തിമ്മ എസ്,സിനു ഏബ്രഹാം,കുട്ടികളുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ജു എസ്.തുണ്ടിയിൽ,ജില്ലാ പ്രസിഡൻ്റ് സായ എസ് പിള്ള ബ്ലോക്ക് ചെയർമാൻമാരായ ഹരികുമാർ കെ.,ഏബ്രഹാം എം.ജോർജ്ജ്, കെ.രേണുക, സുബ്ഹാൻ അബ്ദുൾ മുത്തലിബ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡി.സി.സി.പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.വൈസ് പ്രസിഡൻ്റ് അഡ്വ.സുരേഷ്കുമാർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.അബ്ദുൾ കലാം ആസാദ്,മായ മനോജ്,ബിന്ദു ബിനു,ക്രിസ്റ്റ്ലിൻ ജോൺസൻ,രാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.രക്ഷിതാക്കൾക്ക് വേണ്ടി ഫോട്ടോ ഷൂട്ട് മത്സരവും നടത്തി.






