Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ...

ജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ ടയർ പൊട്ടി : കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

കൊച്ചി : ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.സാങ്കേതികത്തകരാര്‍ കാരണമാണ് കരിപ്പൂരേക്കുള്ള വിമാനം കൊച്ചിയിലേക്ക് വഴിത്തിരിച്ചുവിട്ടത്.160 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 398 ആണ് വഴിതിരിച്ചു വിട്ട് കൊച്ചിയിൽ ഇറങ്ങിയത്. ലാന്‍ഡിങ്ങിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ വലതുഭാഗത്തെ  ടയറും നോസ് വീലും പൊട്ടിയതായി സ്ഥിരീകരിച്ചു.യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെട്ടത് പുലർച്ചെ 1.15നാണ്. ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് എന്തോ വസ്തു തട്ടിയത് കാരണം ടയറിന് കേടുപാട് സംഭവിച്ചെന്ന് സംശയം തോന്നിയെന്നും ഇതിനാലാണ് വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടതെന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം.വിമാനം ഇറക്കുന്നതിന് മുന്‍പ് തന്നെ വിമാനത്താവളത്തിൽ സിഐഎസ്എഫ്, അഗ്നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങൾ സജ്ജരായി നിന്നിരുന്നു.സംഭവത്തെത്തുടർന്ന് ഒരുമണിക്കൂറോളം റൺവേ അടച്ചിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

അടൂർ : പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടമ്പനാട് മുണ്ടപ്പള്ളി കോളനിയിൽ ശിവ വിലാസത്തിൽ മണിക്കുട്ടൻ്റെ വീടാണ്...

സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു .രാജവ്യാപകമായി 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടന്നത്. അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ...
- Advertisment -

Most Popular

- Advertisement -