Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramജ്വല്ലറി ഉടമയുടെ...

ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു : നാലുപേര്‍ പിടിയിൽ

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു. സംഭവത്തിൽ നാലുപേര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിൽ. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ച്‌ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. എം.കെ. ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ആണ് മഹീന്ദ്ര കാറിലെത്തിയ സംഘം ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നത്.

ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു .യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച്‌ സംഘം കടന്നുകളയുകയായിരുന്നു .കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഷ്ടപരിഹാരം നല്‍കാതെ പിവിആറിന് ഇനി മലയാള സിനിമയില്ല: ഫെഫ്‍ക

കൊച്ചി : പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ലെന്നു വാര്‍ത്താസമ്മേളനത്തിൽ ഫെഫ്‍ക അറിയിച്ചു .പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം...

കുടംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ( ജനു 20) തിരി തെളിയും

ചെങ്ങന്നൂർ: കുടുംബശ്രീ ദേശീയ സരസ് മേളക്ക് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ ഇന്ന് തിരി തെളിയും.പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍,...
- Advertisment -

Most Popular

- Advertisement -