കൊച്ചി : കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും.ഇത് സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേരള ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ വിരമിക്കുന്ന ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേൽക്കുന്നത്. കൊൽക്കത്ത സ്വദേശിയായ സൗമൻ സെന്ന് 2027 ജൂലൈ 27 വരെ കാലാവധിയുണ്ട്.

കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും





