Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeCareerകെ.സുരേന്ദ്രൻ നവീൻ...

കെ.സുരേന്ദ്രൻ നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ചു

പത്തനംതിട്ട : കണ്ണൂർ എഡി എം ആയിരുന്ന നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് തെളിയിക്കാനുള്ള നാടകമാണ് സിപിഎം നടത്തിയത്. സിപിഎം ആ കുടുംബത്തിനോട് കാണിച്ചത് പൊറുക്കാനാവാത്ത ചതിയാണ്.

പത്തനംതിട്ടയിലെ സിപിഎം നേതൃത്വം കുടുംബത്തിനൊപ്പം ആണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂർ ഘടകവും തുടക്കം മുതൽ അവസാനം വരെ കൊലയാളികൾക്കൊപ്പമായിരുന്നു. എല്ലാം സിപിഎമ്മിന്റെ തട്ടിപ്പാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് ബോധ്യമായിരിക്കുകയാണ്. അതുകൊണ്ടാണ് അവസാനത്തെ ആശ്രയമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്.

ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം കൂടിയേ തീരൂ. നീതിപീഠം അവർക്ക് മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വിശ്വാസം. കേരളത്തിന്റെ മനസാക്ഷി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവിനോട് ചേർന്ന് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല:  മണിമലയാറ്റിലെ നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവിനോട് ചേർന്ന് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 72 വയസ്സ് പ്രായം തോന്നിക്കും. പുളിക്കീഴ് പോലീസ് എത്തി മേൽ...

Kerala Lotteries Results : 28-06-2024 Nirmal NR-386

1st Prize Rs.7,000,000/- NF 903276 (CHERTHALA) Consolation Prize Rs.8,000/- NA 903276 NB 903276 NC 903276 ND 903276 NE 903276 NG 903276 NH 903276 NJ 903276 NK 903276...
- Advertisment -

Most Popular

- Advertisement -