Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാരുണ്യ യാത്ര:...

കാരുണ്യ യാത്ര: ബസ്സുകള്‍ സമാഹരിച്ച 93,253 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

ആലപ്പുഴ: വയനാടിനായി മണ്ണഞ്ചേരിയിലെ ഏഴു ബസ്സുകള്‍ സര്‍വീസ് നടത്തി സമാഹരിച്ച 93253 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി റോഷന്‍ ഗ്രൂപ്പും അംബികേശ്വരി ബസ്സും തിങ്കളാഴ്ച സര്‍വീസ് നടത്തി സമാഹരിച്ച തുകയാണ് കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി യാത്രക്കാര്‍ സംഭാവനയായി നല്‍കിയ വസ്ത്രങ്ങളും കൈമാറി. മണ്ണഞ്ചേരി -ഇരട്ടക്കുളങ്ങര സര്‍വീസ് നടത്തുന്ന മെഹ്‌റ, അംബികേശ്വരി, മണ്ണഞ്ചേരി കഞ്ഞിപ്പാടം വഴിയുള്ള ഇഷാന്‍, മണ്ണഞ്ചേരി റെയില്‍വെ വഴിയുള്ള റോഷന്‍, കലവൂര്‍-റെയില്‍വെ സ്റ്റേഷന്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍, ഡാനിഷ് എന്നീ ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ബാങ്ക്: ഉപഭോക്തൃ സംഗമം

തിരുവല്ല: കേരള ബാങ്ക് പത്തനംതിട്ട സി.പി സി യുടെ നേത്യത്വത്തിൽ ഉപഭോക്തൃ സംഗമം നടന്നു.  അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയതു.  നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി...

ബംഗ്ലദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക : ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ പ്രഖ്യാപിച്ചു. എത്രയും പെട്ടന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും...
- Advertisment -

Most Popular

- Advertisement -