പത്തനംതിട്ട : ളാഹയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
ളാഹ എസ്റ്റേറ്റിന് സമീപം വനഭൂമിയോട് ചേർന്ന ഭാഗത്ത് ഇന്ന് ഉച്ചയ്ക്കാണ് ജഡം കണ്ടെത്തിയത്. വെടിയേറ്റ് ചരിഞ്ഞതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കൂടുതൽ അന്വേഷണത്തിനായി വനം വകുപ്പ് റാന്നി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആന്തരിക അവയവങ്ങളുടെ പരിശോധന നടക്കും. അതിന് ശേഷമേ ആന വെടിയേറ്റാണോ ചരിഞ്ഞത് എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു