ശ്രീനഗർ : ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ വീരമൃത്യു വരിച്ചു.രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.