Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiകവിയൂർ പൊന്നമ്മ...

കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി : മലയാള സിനിമയിലെ അമ്മ മുഖം നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു.കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കവിയൂര്‍ പൊന്നമ്മ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്.

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായിയാണ് ജനനം .അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്. പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ഓസ്റ്റീയോ – ഫിസീകോൺ -2024

തിരുവല്ല: ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ, ഫിസിയോളജി -എന്റോക്രൈനോളജി വിഭാഗങ്ങളുടെ സംയുക്ത സമ്മേളനം ഓസ്റ്റീയോ - ഫിസീകോൺ -2024  നടത്തി.  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ...

എംടിയുടെ വീട്ടിൽ മോഷണം : 26 പവൻ മോഷ്ടിക്കപ്പെട്ടു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. എംടിയുടെ വീടായ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലാണ് മോഷണം നടന്നത്. 26 പവനോളം സ്വർണം നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 22നും 30നും...
- Advertisment -

Most Popular

- Advertisement -