തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി.എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്.
പരീക്ഷയെഴുതിയ 79,044 വിദ്യാര്‍ഥികളിൽ 58,340 പേർ യോഗ്യത നേടി. 52,500 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്.ആദ്യ നൂറു റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമാണുള്ളത്.ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്.