Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട്...

ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തൻ്റെ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മെയ് 10 ന് സുപ്രീം കോടതി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ജൂൺ രണ്ടിന് ജയിലിൽ തിരികെയെത്തണമെന്നും നിർദേശമുണ്ട് .

തനിക്ക് പിഇടി-സിടി സ്‌കാനിനും മറ്റ് പരിശോധനകൾക്കും വിധേയനാകണമെന്നും ആരോഗ്യ പരിശോധന പൂർത്തിയാക്കാൻ ഏഴ് ദിവസത്തെ സമയം വേണമെന്നുമാണ് കെജ്‌രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യക്കാരെ നാടുകടത്തുന്നത് ആദ്യമായല്ല : വിദേശകാര്യമന്ത്രി

ന്യൂഡൽഹി : അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ വിശദീകരിച്ചു .നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ തിരിച്ച് സ്വീകരിക്കേണ്ടത്...

വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ പൊട്ടി തകർന്നു.

ചെങ്ങന്നൂർ: അതികഠിനമായ ചൂടിൽ വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ പൊട്ടി തകർന്നു. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനു പുറകുശത്ത് കയ്യാലക്കകത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ഗ്രാഫിക് ഡിസൈനറായ വി.വിനോദിന്റെ ആറു വർഷം...
- Advertisment -

Most Popular

- Advertisement -