Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഷിബില...

കോഴിക്കോട് ഷിബില കൊലപാതകം : പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ ആക്രമണസമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം സഹികെട്ടാണ് ഷിബില ഒരു മാസം മുന്‍പ് ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തംവീട്ടിലേക്ക് മടങ്ങിയെത്തിയത്.

ഇന്നലെ രാത്രി 7.10ന് ഷിബിലയുടെ വീട്ടിലെത്തിയ പ്രതി കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ഭാര്യയെ കുത്തിയത് . ഇതു തടയാൻ ശ്രമിച്ചപ്പോൾ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും കുത്തേറ്റു. ഇതിൽ അബ്ദുറഹ്മാന്റെ പരിക്ക് ഗുരുതരമാണ്‌ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതുവൈപ്പിനിൽ കടലിൽ കുളിക്കാനിറങ്ങിയ 2 യെമൻ സ്വദേശികളായ വിദ്യാർഥികളെ കാണാതായി

കൊച്ചി : എറണാകുളം വൈപ്പിൻ വളപ്പില്‍ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദേശ വിദ്യാർഥികളെ കാണാതായി.അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്.കോയമ്പത്തൂർ രത്തിനം കോളജ് ഓഫ്...

ശക്തമായ മഴയെ തുടർന്ന് കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി.

റാന്നി : കിഴക്കൻ മലയോര മേഖകളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് റാന്നി കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു. വനമേഖലകളിൽ നിന്ന് ഒഴുകി വന്ന തടികളും...
- Advertisment -

Most Popular

- Advertisement -