കോഴിക്കോട്:കോഴിക്കോട് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.18 പേര്‍ക്ക് പരുക്കേറ്റു.കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ബസാണ് പുലർച്ച രണ്ടരയോടെ മറിഞ്ഞത്. ഇറക്കത്തിൽ ബസിന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതെന്നാണ് നിഗമനം. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി.ആരുടെയും പരിക്ക് ഗുരുതരമല്ല.