തിരുവല്ല: കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി കെ എസ് ആർടി ജീവിനക്കാർ മാതൃകയായി. തിരുവല്ല ഡിപ്പോയിലെ കണ്ടെക്ടർ സുനിൽ കുമാറിന് ഈ കഴിഞ്ഞ 18ന് ഡ്യൂട്ടിക്ക് ഇടിയിൽ മൂന്ന് പവനോളം വരുന്ന സ്വർണ്ണം അടങ്ങിയ പേഴ്സ് കളഞ്ഞ് കിട്ടിയത്. പിന്നീട് ഉടയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സ്വർണം സുരക്ഷിതമായി ഡിപ്പോയിൽ ഏൽപ്പിച്ചു. ആളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ, നൽകിയ പത്രവാർത്ത കണ്ട് അവകാശിയായ വെണ്ണിക്കുളം സ്വദേശി കുമാരി ഡിപ്പോയിൽ എത്തുകയായിരുന്നു. നഷ്ടപ്പെട്ട് പോയ സ്വർണ്ണം തിരികെ ഏൽപ്പിച്ചു.
തിരുവല്ല ഡിപ്പോ ഡി റ്റി ഒ കെ കെ സുരേഷ് കുമാർ, സുപ്രണ്ട്മാരായ അമ്പിളി, ജയ, അക്കൗണ്ടന്റ് നീനു, ജനറൽ സി ഐ ശ്യാംകുമാർ, കെ എസ് ആർ റ്റി ഇ എ സംസ്ഥാന ജനറൽ കൗൺസിൽ അംഗം രവീന്ദ്രൻ, യൂണിറ്റ് സെക്രട്ടറി എസ് പ്രദീപ്, സഹപ്രവർത്തകരായ വി ജെ രാജേഷ് കുമാർ, സഞ്ജയ് തുടങ്ങിയവർ നേതൃത്വം നൽകി.






