Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsവരുമാനത്തില്‍ റെക്കോര്‍ഡ്...

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി: 13.02 കോടി പ്രതിദിന വരുമാനമായി ലഭിച്ചു

തിരുവനന്തപുരം: വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതില്‍ 12.18 കോടി ടിക്കറ്റ് വരുമാനമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി. കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച സര്‍വീസിന്റെയും തെളിവാണ് ഈ മുന്നേറ്റം. 538 പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കി സേവന ശൃംഖല ശക്തിപ്പെടുത്തി. കെഎസ്ആര്‍ടിസി ടൂറിസം പദ്ധതിയികളുടെ പ്രതിമാസ വരുമാനം 3.23 കോടിയായി ഉയര്‍ത്തി.

ആദ്യത്തെ ഓപ്പണ്‍ ഡെക്കര്‍ ഇലക്ട്രിക് ബസ് സര്‍വീസ് എന്ന നേട്ടവും കെഎസ്ആര്‍ടിസിക്ക് സ്വന്തമാണ്. മൂന്നാറിലെ ‘റോയല്‍ വ്യൂ’ ഡബിള്‍ ഡെക്കര്‍ സര്‍വീസ് കേരളത്തെ വിസ്മയിപ്പിച്ച യാത്രാനുഭവമായി മാറി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം :​ ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു

കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനിന് മുന്നിൽ...

കഞ്ചാവ് പിടികൂടി : ബീഹാർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

തിരുവല്ല : ജില്ലാ പോലീസ് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് കഴിഞ്ഞദിവസം തിരുവല്ലയിൽ നടത്തിയ പരിശോധനയിൽ  കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച്ച രാത്രി 10.15 ന്  13 ഗ്രാം കഞ്ചാവുമായി   തിരുവല്ല  വള്ളംകുളം...
- Advertisment -

Most Popular

- Advertisement -