Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഡ്രൈവിംഗിനിടയിൽ മൊബൈൽ...

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം : കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ബദലി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

കെഎസ്ആർടിസി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കുമാർ മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തു അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ യാത്രക്കാർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും  നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തലശ്ശേരി യൂണിറ്റിലെ ബദലി ഡ്രൈവറായ ഷാജികുമാർ കണ്ടോത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായി പെറുമാറുന്ന   ജീവനക്കാർക്ക് കെഎസ്ആർടിസിയിൽ സ്ഥാനം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ജില്ല കോടതി പാലം പുനർ നിർമാണം: 22 മുതൽ ഗതാഗതം നിരോധിക്കും

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം ജൂലായ് 22 മുതൽ നിരോധിക്കുമെന്ന് കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ...

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു

കൊല്ലം : മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ഇരുവരും തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -