Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്സ്.ആര്‍.ടി.സി

ആലപ്പുഴ : നെഹ്റു ട്രോഫി വളളംകളി കാണാന്‍  കെ.എസ്സ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന  കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ 1500(റോസ് കോര്‍ണര്‍),500 (വിക്ടറി ലൈന്‍)  എന്നീ കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെ.എസ്സ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയില്‍   നെഹ്രുട്രോഫി വളളം കളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍  ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിച്ചു. 100,200,400,500,1500,2500,  3000 രൂപ വരെയുളള എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളും കൂടാതെ തിരുവനന്തപുരം, കൊല്ലം,കോട്ടയം, പത്തനം തിട്ട എന്നീ ജില്ലാ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ടിക്കറ്റ് വില്‍പന നടത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ മത്സ്യ കൃഷി നടത്തുന്ന കർഷകർക്ക് ഫിക്ഷറീസ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്...

സെബി മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു

ന്യൂഡൽഹി : ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്....
- Advertisment -

Most Popular

- Advertisement -