ചെങ്ങന്നൂർ : കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ഡിസംബർ 14. 15 തീയതികളിൽ കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ (ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്ബ് ) നടക്കും. ശനി രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ എം ജോസഫ് മാത്യു അധ്യക്ഷനാകും. പകൽ 1.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും.ജില്ല സെക്രട്ടറി പി ഡി ജോഷി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ സംഘടന റിപ്പോർട്ടും അവതരിപ്പിക്കും
വൈകിട്ട് നാലിന് സീതാറാം യച്ചൂരി നഗറിൽ ( മാർക്കറ്റ് ജംഗ്ഷൻ ) നടക്കുന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. പൊതു ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ ജില്ല കമ്മിറ്റിയേയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും