കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിനു രൂപയുടെ കരാറുകൾ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനിക്ക് നൽകിയെന്ന് ഷമ്മാസ് ആരോപിച്ചു. ആരോപണവുമായി ബന്ധപ്പെട്ട ചില രേഖകളും പുറത്തുവിട്ടു.
ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം രൂപീകരിച്ച കമ്പനിയുടെ എം ഡി. ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി.പി. അജിത്തിന്റെയും പേരിൽ ഏക്കർകണക്കിനു സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നെന്നും ഷമ്മാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു .