Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകർണാടകയിലെ മണ്ണിടിച്ചിൽ...

കർണാടകയിലെ മണ്ണിടിച്ചിൽ : അർജുനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കും

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു.കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാവിക സേനയുടെ എട്ട് അംഗ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്.അപകടമുണ്ടായത് വളരെ ദുഷ്കരമായ സ്ഥലത്താണെന്നും വളരെ പതുക്കെ മാത്രമേ മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.ഒരു ടാങ്കർ ലോറിയും ഒരു കാറും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് എൻഡിആർഎഫ് അറിയിച്ചു.

മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്നാണ് വിവരം.ഇതിൽ 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊയ്കയിൽ ദിവ്യമാതാ തിരുസമാഗമ ശതാബ്ദി ആഘോഷം

തിരുവല്ല:  പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ  സഹധർമ്മിണിയും മുൻ പി.ആർ.ഡി.എസ്സ് പ്രസിഡന്റുമായിരുന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ (വി.ജാനമ്മ) തിരുസമാഗമ ശതാബ്ദി ആഘോഷം കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപ സന്നിധിയിൽ നടന്നു....

വെൽഫെയർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 7 8-ാം സ്വാത്രന്ത്ര്യ ദിനം ആഘോഷിച്ചു. മാത്യു ടി. തോമസ് എം എൽ എ ദേശീയ പതാക ഉയർത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ...
- Advertisment -

Most Popular

- Advertisement -