പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024 -2025 ജനകീയ ആസൂത്രണ പദ്ധതിയിൽ നടപ്പിലാക്കിയ പഞ്ചായത്തിലെ എല്ലാ ഗവൺമെന്റ് എൽ.പി സ്കൂളുകൾക്കും നൽകുന്ന ലാപ്ടോപ്പിന്റെയും പ്രിന്ററിന്റെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു. സ്കൂളുകളിലെ പ്രഥമ അധ്യാപകർ ഏറ്റുവാങ്ങി.
വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ റിക്കു മോണി വർഗീസ്, ജയ എബ്രഹാം, ഷൈജു എം സി, മാത്തൻ ജോസഫ്, ചന്ദ്രു എസ് കുമാർ, ശർമിള സുനിൽ, ശാന്തമ്മ നായർ, സുഭദ്രാരാജൻ,സനൽകുമാരി,അശ്വതി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു