Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsവൻ തോതിൽ...

വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു: ഒരാൾ അറസ്റ്റിൽ

റാന്നി : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് സൂക്ഷിക്കുകയും കച്ചവടം ചെയ്യുകയും ചെയ്ത സ്റ്റേഷനറി കടയുടമയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി വലിയകുളം കൈതതടത്തിൽ പാന്റ് രാജൻ എന്നറിയപ്പെടുന്ന എസ്. രാജൻ (65) ആണ് പിടിയിലായത്.

കടയിൽ നിന്ന് നാല് ബക്കറ്റുകളിലും രണ്ട് ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇട്ടിയപ്പാറ അടച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിൽ ഇയാൾ നടത്തുന്ന  രണ്ടുമുറിക്കടയിലാണ്  വില്പനക്കായി സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്നായിരുന്നു പരിശോധന.

കടയുടെ വരാന്തയിൽ പ്ലാസ്റ്റിക് മേശക്കടിയിൽ ബക്കറ്റുകളിലും ചാക്കുകളിലുമായി സൂക്ഷിച്ച ഇവയിൽ പൊട്ടിക്കാത്ത 120 പാക്കറ്റും പൊട്ടിച്ച 450 പാക്കറ്റും, ഹാൻസും, 350 പാക്കറ്റ് കൂളുമാണ് ഉണ്ടായിരുന്നത്. ഒരു പാക്കറ്റിൽ 15 കവർ ആണ് ഉണ്ടാവുക. ചോദ്യം ചെയ്തപ്പോൾ ഇവ കൈവശം വയ്ക്കുന്നതിനുള്ള അനുമതി  ഇല്ലായിരുന്നു.  തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എ എസ് ഐ കൃഷ്ണൻകുട്ടി, എസ് സി പി ഓ അജാസ് ചാറുവേലിൽ, സി പി ഓമാരായ ഗോകുൽ കണ്ണൻ, അശോകൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മ്യാൻമർ ഭൂകമ്പത്തിൽ മരണം 150 കടന്നു

നേപ്യിഡോ : മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 150 ലേറെ ആളുകൾ മരിച്ചു.മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു.മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.ഒട്ടേറെ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും...

ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് : രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി:ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു 3 യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ തൃശൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കാര്‍ വാടകയ്ക്കെടുത്തു നല്‍കിയവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 7.10നാണ്...
- Advertisment -

Most Popular

- Advertisement -