പുതിയ വിഭാഗങ്ങൾക്കുള്ള തപാൽ വോട്ടിംഗ്, വിവിപാറ്റ്, പൊതുജനങ്ങൾക്കുള്ള ബോധവത്കരണ പരിപാടികൾ, തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്വീപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ സ്വീപ്പ് ജില്ല നോഡൽ ഓഫീസറുടെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജിലൂടെ ലഭ്യമാകും. സെൽഫി ചലഞ്ച്, സിനിമ താരത്തോടൊപ്പമുള്ള സ്വീപ്പ് ടാഗ് ലൈൻ പ്രകാശനം, തിരഞ്ഞെടുപ്പ് അവബോധ- പ്രചരണ പരിപാടി, ഓപ്പൺ ക്വിസ്, സീൽ പതിപ്പിക്കൽ, വോട്ട് വണ്ടി, സ്വീപ്പ് നൈറ്റ് സഫാരി, മുഴുവൻ നിയോജകമണ്ഡലങ്ങളിലും പത്തു പേരടങ്ങുന്ന സൈക്കിൾ റാലി, സ്വീപ്പ് ബോട്ട് സഫാരി, വിവിപാറ്റ് പരിചയപ്പെടുത്തൽ, മുതിർന്ന വോട്ടർമാരുടെ ഭവന സന്ദർശനം, തിരഞ്ഞെടുക്കപ്പെടുന്ന 20 പുതിയ വോട്ടർമാർക്കുള്ള ഹൗസ് ബോട്ട് സവാരി, കാക്കരശി നാടകാവതരണം, വടംവലി മത്സരം, തിരഞ്ഞെടുപ്പ് ഗാനം, എഫ്.എം. റേഡിയോ തുടങ്ങി വിവിധ പരിപാടികളാണ് സ്വീപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്താൻ ഉദ്ദേശിക്കുന്നത്.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സ്വീപ്പ് ജില്ല നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.