Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ അന്താരാഷ്ട്ര...

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു.പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവ്ദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്തു.എം ടി വാസുദേവന്‍ നായര്‍ക്കും അനുശോചനം അര്‍പ്പിച്ച് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അദ്ധ്യക്ഷത വഹിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ , മന്ത്രിമാരായ കെ ബി ഗണേഷ് കുമാര്‍, ജി ആര്‍ അനില്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ സംസാരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala State Lotteries Results : Akshaya Lottery Result

1st Prize Rs.7,000,000/- AD 232237 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 232237 AB 232237 AC 232237 AE 232237 AF 232237 AG 232237 AH 232237 AJ 232237 AK...

വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം : ക്വട്ടേഷന്‍ ആക്രമണം

കൊച്ചി : വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്.സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ്...
- Advertisment -

Most Popular

- Advertisement -