Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSpiritualജീവിതം വിശ്വാസ...

ജീവിതം വിശ്വാസ യാത്രയാണ്  –  ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല : ക്രൈസ്തവർക്ക് പ്രപഞ്ചത്തിലെ ജീവിതം വിശ്വാസ യാത്രയാണെന്നും പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റിൽ ക്രിസ്തു സാന്നിധ്യബോധം ധൈര്യം പകരുമെന്നും ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം സബ് – റീജൺ തല ഉദ്ഘാടനം വളഞ്ഞവട്ടം സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഷാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

ഫാ. ഏ.റ്റി ഗീവർഗീസ്, ഫാ. ഡോ. കുര്യൻ ദാനിയൻ, ഇടവക വികാരി ഫാ. ജോൺ ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞുമൂട്ടിൽ, അഡ്വ. എം. ബി നൈനാൻ, ലിനോജ് ചാക്കോ, നിരണം വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി, മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി ടി. വർഗീസ്, പ്രോഗ്രാം കൺവീനർ ഉമ്മൻ വർഗീസ്, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, സ്റ്റാൻസിംഗ് കമ്മിറ്റി കൺവീനർ  മത്തായി കെ. ഐപ്പ് എന്നിവർ പ്രസംഗിച്ചു,

ഇടവക ഗായസംഘം ഗാനാർച്ചയ്ക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്തെ നവവധുവിന്റെ ആത്മഹത്യ : ഭർത്താവ് പിടിയിൽ

മലപ്പുറം : നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭർത്താവ് പിടിയിൽ .കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് ആണ്‌ പോലീസ് പിടിയിലായത്.കണ്ണൂർ വിമാനത്താവളത്തിൽ...

പാണ്ടനാട് –  ബുധനൂർ റോഡിൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു

ചെങ്ങന്നൂർ : പാണ്ടനാട് -  ബുധനൂർ റോഡിൽ ബുധനൂർ മുതൽ പെരിങ്ങലിപ്പുറം വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. നിർമ്മാണ പ്രവൃത്തനങ്ങളിലെ സുരക്ഷാ കൃത്യമായി പാലിക്കേണ്ടതിനാൽ...
- Advertisment -

Most Popular

- Advertisement -