Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ...

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത : കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ  ജാഗ്രത പാലിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത്  മഴ പൊതുവെ കുറഞ്ഞ്  നിൽക്കുകയാണെങ്കിലും വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തി കുറഞ്ഞ മഴയ്ക്കാണ് സാധ്യത.  കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫെഫ്കയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവച്ചു

കൊച്ചി : സംവിധായകൻ ആഷിഖ് അബു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ചു.കാപട്യം നിറഞ്ഞവരാണ് ഫെഫ്കയുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് രാജി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചുവെന്നും സാമൂഹിക...

Kerala Lotteries Results 02-02-2026 Bhagyathara BT-39

1st Prize : ₹1,00,00,000/- BM 329983 (ALAPPUZHA) Consolation Prize ₹5,000/- BA 329983 BB 329983 BC 329983 BD 329983 BE 329983 BF 329983 BG 329983 BH 329983 BJ...
- Advertisment -

Most Popular

- Advertisement -