തിരുവനന്തപുരം: ജയശ്ചന്ദ്രൻ കല്ലിംഗൽ രചിച്ച ‘വഴിയരികിൽ ഒരു നിമിഷം’ എന്ന യാത്രാ വിവരണ ഗ്രന്ഥത്തെപ്പറ്റി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സാംസ്കാരിക വിഭാഗമായ സാഹിതീ സല്ലാപം ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരി എസ് സരോജം പുസ്തകാവതരണം നടത്തി.എൻ ആർ സി നായരുടെ അധ്യക്ഷതയിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ എസ് ഹനീഫാ റാവുത്തർ, എൻ അനന്തകൃഷ്ണൻ , ശാന്താലയം ശ്രീകുമാർ , പി ചന്ദ്ര സേനൻ, ബിജു പുലിപ്പാറ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ പ്രസംഗിച്ചു.
പുഷ്‌പം ചുള്ളിമാനൂർ രചിച്ച പുഷ്പഗാനം എന്ന കവിതാ സമാഹാരത്തിന്റെ കവർ ഡോ. പ്രസന്ന മണി പ്രൊ.ടി ഗിരിജയ്ക്കു നൽകി പ്രകാശനം ചെയ്തു. മുത്തന സുധാകരൻ, മനോഹരൻ വേളാവൂർ, ബിനു കല്പകശേരി എന്നിവർ പങ്കെടുത്തു. അവാർഡിന് അർഹരായ തലയൽ മനോഹരൻ നായർ, ബിജുപുലിപ്പാറ എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിയ് നടന്ന കവിയരങ്ങ് കോവിലൻ ഉദ്ഘാടനം ചെയ്തു. പ്രസന്ന ബാലചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രസിദ്ധരായ നിരവധി കവികൾ പങ്കെടുത്തു.






