Tuesday, February 10, 2026
No menu items!

subscribe-youtube-channel

HomeNewsഇസാഫ് ബാങ്കിന്റെ...

ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണം: ഡി വൈ എഫ് ഐ

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍  ബാങ്ക് കവാടത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പോലീസ്  തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ സി അഭീഷ് ഉദ്ഘാടനം ചെയ്തു.

ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ ബാങ്ക് പൂര്‍ണ്ണമായി എഴുതി തള്ളണമെന്നും ഇനിയും ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ യുവജന പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയേഷ് പോത്തന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി, ബ്ലോക്ക് ട്രഷറാര്‍ സുനില്‍ പീറ്റര്‍, എസ്എഫ്ഐ ഏരിയ സെക്രട്ടറി റെജിന്‍ രവി, ബിനോജ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണം : 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം.11 പേർക്ക് നായയുടെ കടിയേറ്റു. ഇന്നലെ കുട്ടികള്‍ ഉള്‍പ്പടെ 50ലധികം പേരെയാണ് തെരുവ് നായ പിന്തുടർന്ന് കടിച്ചത് .ഈ നായയെ പിന്നീട് ചത്ത...

ധര്‍മത്തില്‍ അധിഷ്ഠിതമാണെങ്കിലെ രാഷ്ട്രം അനശ്വരമാകു: ശങ്കു ടി ദാസ്

തിരുവന്‍വണ്ടൂര്‍: ഒരു രാഷ്ട്രത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മ്മം അതിന്റെ ജീവനാണെന്നും അതിനാല്‍ സമൂഹത്തിന്റെ ജീവിത ശൈലി ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെങ്കില്‍ മാത്രമേ രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കുകയും അനശ്വരവുമാകുവെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -