Friday, November 22, 2024
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം : ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്.ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വെ സ്റ്റേഷനെ പള്ളിപ്പാട്-ഹരിപ്പാട് റോഡുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ റോഡ് നവംബര്‍ 21 ന്  വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍ 15 ന് വൈകീട്ട് 6 വരെ റെയില്‍വെ...

പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

അടൂർ : പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടമ്പനാട് മുണ്ടപ്പള്ളി കോളനിയിൽ ശിവ വിലാസത്തിൽ മണിക്കുട്ടൻ്റെ വീടാണ്...
- Advertisment -

Most Popular

- Advertisement -