തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർത്ഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും,ഒരു ട്രാൻസ്‌ജെൻഡറും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്.ശരാശരി സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം 52.36%ആണ്.
ഗ്രാമപഞ്ചായത്ത് തലത്തിൽ 29,262 സ്ത്രീ സ്ഥാനാർത്ഥികളും 26,168 പുരുഷ സ്ഥാനാർത്ഥികളും ഉണ്ട്.ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 3,583 സ്ത്രീകളും 3,525
പുരുഷൻമാരും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 672 പുരുഷൻമാരും 602 സ്ത്രീകളുമാണ് സ്ഥാനാർത്ഥികളായുള്ളത്. മുനിസിപ്പാലിറ്റികളിൽ 5,221വനിതകളും 4,810 പുരുഷന്മാരും, കോർപ്പറേഷനുകളിൽ 941 സ്ത്രീകളും 859 പുരുഷന്മാരുമാണ് സ്ഥാനാർത്ഥികളായി മത്സരരംഗത്തുള്ളത്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള ജില്ല മലപ്പുറമാണ്. 8,381 സ്ഥാനാർത്ഥികളാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള ജില്ല വയനാടാണ്. 1,968 പേരാണിവിടെ മത്സരത്തിനുള്ളത്.






