Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധിയാകും: സണ്ണി ജോസഫ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരള സർക്കാരിനെതിരെയുള്ള ജനവിധിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ, പോഷക സംഘടന ജില്ലാ പ്രസിഡണ്ട്മാർ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെസി ജോസഫ്, കുര്യൻ ജോയ്, ജോസഫ് വാഴക്കൻ , ജോസി സെബാസ്റ്റ്യൻ ,പിഎസലീം, ടോമി കല്ലാനി, ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസും യുഡിഎഫും തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. ഓഗസ്റ്റ് 22 ,23 , 24 തീയതികളിൽ വിപുലമായ മണ്ഡലം യോഗങ്ങളും ,25 , 26 27 തീയതികളിൽ വാർഡ് നേതൃയോഗങ്ങളും നടക്കും. ഓഗസ്റ്റ് 29 ,30 ,31 തീയതികളിൽ കോൺഗ്രസ് നേതാക്കന്മാരുൾപ്പെടെ ഭവന സന്ദർശനവും നടത്തും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ ഏപ്രിൽ മാസപരിപാടി

തിരുവല്ല : അകപ്പൊരുൾ  സാഹിത്യവേദിയുടെ ഏപ്രിൽ മാസപരിപാടി നടന്നു .ഡോ സുജിത് ഏവൂരേത്ത് പാട്ടിൻ്റെ പിന്നാമ്പുറമെന്ന വിഷയാവതരണം നടത്തി . വി.എൻ ജി. കല്ലിശേരി അധ്യക്ഷനായിരുന്ന പരിപാടിയിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ്...

തദ്ദേശതിരഞ്ഞെടുപ്പ്: ജില്ല വോട്ടെടുപ്പിന് സജ്ജം: ജില്ലാ കളക്ടര്‍

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. രാവിലെ എഴ് മണി മുതല്‍ വൈകിട്ട് ആറ്...
- Advertisment -

Most Popular

- Advertisement -