Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryപേരുച്ചാൽ പാലവും...

പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും

കോഴഞ്ചേരി : കോഴഞ്ചേരി – റാന്നി റോഡിലെ പുതമൺ പാലത്തിൻ്റെ ബലക്ഷയത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ഇപ്പോൾ പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും. പാലവും സമാന്തര റോഡും ആണ് മഴക്കാലമായതോടെ തകർച്ചയെ നേരിടുന്നത്. പാലത്തിൻ്റെ പുനരുദ്ധാരണം വൈകുന്നതിൽ ജനകീയ സമിതിയും പ്രതിഷേധത്തിലാണ്.

കഴിഞ്ഞ വർഷം പുതമൺ പാലത്തിന് തകർച്ച നേരിട്ടതോടെ ബസ് ഉൾപ്പെടെ ഭാരവാഹനങ്ങളെല്ലാം കീക്കൊഴൂർ വഴി പേരുച്ചാൽ പാലം കടന്നാണ് ചെറുകോൽപ്പുഴയിലൂടെ കോഴഞ്ചേരി, വെണ്ണിക്കുളം ഭാഗങ്ങളിലേക്ക് പോകുന്നത്. ഇതുവഴി വാഹനങ്ങളുടെ തിരക്കേറിയതോടെ പേരുച്ചാൽ പാലത്തിൻ്റെ ഉപരിതലത്തിൽ പലയിടങ്ങളിലും വിള്ളൽ രൂപപ്പെട്ടു തുടങ്ങി. ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഇളകി തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് പാലത്തിൻ്റെ ബലക്ഷയത്തിന് ആക്കം കൂട്ടുന്നതായും യാത്രക്കാർ പരാതിപ്പെട്ടു.

പാലത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ...

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം : ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ (ജനുവരി 26) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന്...
- Advertisment -

Most Popular

- Advertisement -