പ്രയാഗ് രാജ് : മാഘപൂർണിമ ദിനമായ ഇന്ന് മഹാകുംഭമേളയിൽ അമൃതസ്നാനം നടത്താൻ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.രാവിലെ 10 വരെ 1.30 കോടി ആളുകൾ സ്നാനം നടത്തിയെന്നാണ് ഭരണകൂടത്തിൻ്റെ കണക്ക്.ത്രിവേണി സംഗമത്തിന് 10 കിലോമീറ്റർ ചുറ്റുമായി ഭക്തരുടെ തിരക്കാണ്.ഏകദേശം 2.5 കോടി ഭക്തർ ഇന്ന് കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
പ്രയാഗ്‌രാജിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നഗരത്തിലേക്കുള്ള വാഹന പ്രവേശനം നിരോധിച്ചിരിക്കുകയാണ് .പ്രയാഗ് രാജിന് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഫെബ്രുവരി 26-ന് മഹാശിവരാത്രിയിലെ അവസാന അമൃത് സ്നാനത്തോടെ മഹാ കുംഭമേള സമാപിക്കും.