പ്രയാഗ് രാജ് : മഹാ കുംഭമേളയ്ക്ക് ഇന്ന് സമാപനം.ശിവരാത്രി ദിനമായ ഇന്നത്തെ അവസാന അമൃത് സ്നാനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ത ലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക് എത്തുന്നു. പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്ന് ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച മാത്രം 1.33 കോടി ഭക്തരാണ് പുണ്യസ്നാനം ചെയ്തത്. ഇതോടെ കുംഭമേളയിൽ പങ്കെടുത്തവരുടെ എണ്ണം 65 കോടി കടന്നു.തീർഥാടകത്തിരക്ക് കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതതയിലാണ്.പോലീസിന് പുറമേ, അർധസൈനിക വിഭാഗവും ദുരന്തനിവാരണ വിഭാഗവും കർമനിരതരാണ് .