Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡല മകരവിളക്ക്...

മണ്ഡല മകരവിളക്ക് തീർത്ഥാടനം:  പന്തളത്ത് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

പന്തളം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി പന്തളത്ത് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്ന് മുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം ദർശനത്തിന് സൗകര്യമൊരുക്കും. ജനുവരി 12 ന് ഉച്ചയോടെ തിരുവാഭരണഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. ജില്ലാ ഭരണകൂടത്തിൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും, പന്തളം നഗരസഭ, പന്തളം കൊട്ടാരം, ക്ഷേത്രോപദേശക സമിതി, വിവിധ സന്നദ്ധ സംഘടകൾ എന്നിവയുടെ നേത്യത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് ക്ഷേത്രദർശനം നടത്തുന്നതിനും വിരിവയ്ക്കുന്നതിനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ബിനു പറഞ്ഞു.

ശബരിമലയിൽ മണ്ഡലപൂജ ആരംഭിക്കുന്ന ഈ മാസം 16 മുതൽ മണ്ഡലപൂജ പൂർത്തിയാക്കി നട അടക്കുന്ന ഡിസംബർമാസം 26 വരെയും, മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന ഡിസംബർ 31 മുതൽ ജനുവരി 11 വരെയും സ്രാമ്പിക്കൽ കൊട്ടാരത്തിലെ സ്ട്രോങ് റൂമിൽ തിരുവാഭണങ്ങൾ ദർശിക്കാൻ ഭക്തർക്ക് സൗകര്യമൊരുക്കുമെന്ന് ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വി പാൽ അറിയിച്ചു.

പുലർച്ചെ 5.30 മുതൽ രാത്രി 8 വരെയുള്ള സമയത്താണ് തിരുവാഭരണ ദർശനത്തിന് ഭക്തർക്ക് അനുമതിയുള്ളത്. ജനുവരി 12 ന് ഉച്ചയോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. അന്നേ ദിവസം പുലർച്ചെ 4 മുതൽ 11 വരെ  തിരുവാഭരണങ്ങൾ വലിയകോയിക്കൽ  ധർമ്മശാസ്താക്ഷേത്രത്തിൽ  ഭക്തർക്കായി തുറന്നു വയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു : വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം .കുട്ടികളുമായി പോയ ബസ്...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ടായി സ്ഥലംമാറ്റം

പത്തനംതിട്ട: കണ്ണൂരില്‍ മരണപ്പെട്ട എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീണര്‍ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്...
- Advertisment -

Most Popular

- Advertisement -