Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സന്നിധിയിൽ...

അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും

ശബരിമല : അയ്യപ്പ സന്നിധിയിൽ നാദോപാസനയർപ്പിക്കാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെ അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്.

കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി.

എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദർശിച്ചാണ് സംഘം മടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു

വയനാട് :വയനാട് ചെന്നലോടിൽ കളിക്കുന്നതിനിടയിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു .ചെന്നലോട് സ്വദേശി ഇലങ്ങോളി മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം....

പച്ചമണ്ണ് ഖനനം : 3 ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

തിരുവല്ല : അനധികൃതമായി പച്ചമണ്ണ്  ഖനനം ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവും കീഴ്വായ്പൂർ പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെ  നൈറ്റ്‌ പട്രോൾ സംഘമാണ്  പിടിച്ചെടുത്തത്. കുന്നന്താനം...
- Advertisment -

Most Popular

- Advertisement -