Wednesday, November 5, 2025
No menu items!

subscribe-youtube-channel

Homemavelikkraമാവേലിക്കര താലൂക്ക്...

മാവേലിക്കര താലൂക്ക് ഓഫീസ് നിർമാണം അന്തിമഘട്ടത്തിൽ

മാവേലിക്കര : താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ.  2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്.

മൂന്ന് നിലകളിലായി 11,717ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 5.20 കോടി രൂപയാണ് ചെലവ്. നിലവിൽ 90 ശതമാനം പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്.

വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മെയ് മാസത്തോടെ മുഴുവൻ പ്രവർത്തികളും പൂർത്തിയാക്കി ഓഫീസ് പ്രവർത്തനസജ്ജമാകും.

താഴത്തെ നിലയിൽ തഹസിൽദാർ, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്നിവർക്ക് വേണ്ടിയുള്ള മുറികൾ, പ്രധാന ഹാൾ, ഫ്രണ്ട് ഓഫീസ്, ശുചിമുറി എന്നിവയും ഒന്നാം നിലയിൽ എൽഎ തഹസിൽദാറുടെ മുറി, റെക്കോർഡ് മുറി, ഇലക്ഷൻ വിഭാഗം, ശുചിമുറി, ഡൈനിങ് റൂം എന്നിവയുമാണുള്ളത്.

ദുരന്തനിവാരണ സ്റ്റോർ, ആർആർ വിഭാഗം, എൽആർഎം വിഭാഗം, ട്രെയിനിങ് ഹാൾ, റെക്കോർഡ് മുറി തുടങ്ങിയവ രണ്ടാം നിലയിലാണ്. അഗ്നിശമന ജലസംഭരണി, വൈദ്യുതി മുറി എന്നിവയും മുൻവശത്ത് നിർമിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യവും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലുവയിൽ 14 കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ആലുവ : ആലുവയിൽ 14 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.കുട്ടിയെ ഇയാൾ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമ്മയുടെ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത് .പ്രതി ആംബുലൻസ് ഡ്രൈവറാണ്. ഒരു...

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം....
- Advertisment -

Most Popular

- Advertisement -